തിടനാട്: ബൈക്കും പിക്ക്അപ് വാനും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പിണ്ണാക്കനാട് പുത്തന്‍പറമ്പില്‍ സണ്ണിയുടെ മകന് സാംമോനാണ്(25) പരുക്കേറ്റത്. ബുധനാഴ്ച വൈകിട്ട് വെയില്‍കാണാംപാറ എട്ടാം മൈലിനു സമീപമായിരുന്നു അപകടം. ഉടന്‍തന്നെ ഇതുവഴി വന്ന പാലാ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സാംമോനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തിന് ഗുരുതരമായി പരുക്കേറ്റ സാംമോനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: