ബൈക്കിലെത്തി വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി മാല കവര്‍ന്നു

Wednesday 23 September 2015 11:11 pm IST

ാറശാല: ബൈക്കിലെത്തിയ യുവാക്കള്‍ വീട്ടമ്മയെ തലയ്ക്ക് അടിച്ചുവീഴ്ത്തി 14 പവന്‍ മാല മോഷ്ടിച്ചു. ആറയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ ശ്രീകുമാരിയമ്മയെയാണ് അടിച്ചുവീഴ്ത്തിയത്. ബാങ്കില്‍ ജോലി കഴിഞ്ഞു മടങ്ങവേ ഉദിയന്‍കുളങ്ങര, കൊച്ചോട്ടുകോണത്തിന് സമീപത്താണ് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം 14 പവന്‍ വരുന്ന 2 മാലകള്‍ പൊട്ടിച്ചെടുത്തത്. നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും യുവാക്കള്‍ ബൈക്കുമായി രക്ഷപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ് ശ്രീകുമാരിയമ്മ പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പാറശാല പോലീസില്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.