കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. നവംബര്‍ ആദ്യം തെരഞ്ഞെടുപ്പ് നടത്തും. പതിനഞ്ചിനകം പ്രക്രിയ പൂര്‍ത്തിയാകും. ഒക്ടോബര്‍ അഞ്ചിനകം തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കും. ഒക്ടോ. 10ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും. സത്യവാങ്മൂലത്തില്‍ കമ്മീഷന് വ്യക്തമാക്കി.
നവംബര്‍ 17നാണ് ശബരിമലയിലെ മണ്ഡലകാല തീര്‍ഥാടനം തുടങ്ങുന്നത്. അതിനു മുന്‍പ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ഹര്‍ജികള്‍ പരിഗണക്കവേ കമ്മീഷന് കോടതിയെ അറിയിച്ചു. ശബരിമല തീര്‍ഥാടനം ആരംഭിക്കും മുന്‍പ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്മീഷന് നേരത്തെ സര്‍ക്കാരിന് ഉറപ്പു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: