വേജ്‌ബോര്‍ഡ് സംരക്ഷണ സംഗമം സംഘടിപ്പിച്ചു

Thursday 24 September 2015 1:25 am IST

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച വേജ്‌ബോര്‍ഡ് സംരക്ഷണ സംഗമം ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: പത്രപ്രവര്‍ത്തക യൂണിയനും കെഎന്‍ഇഎഫും സംയുക്തമായി വേജ്‌ബോര്‍ഡ് സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
വേജ്‌ബോര്‍ഡ് അപ്രായോഗികമാണെന്ന ഐഎന്‍എസിന്റെ അഭിപ്രായം ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നും എല്ലാ സ്ഥാപനങ്ങളിലും വേജ്‌ബോര്‍ഡ് നടപ്പാക്കുന്നതുവരെ ശക്തമായ സമരം നടത്തണമെന്നും ആ സമരത്തിന് ഐഎന്‍ടിയുസിയുടെ അകമഴിഞ്ഞ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം
പറഞ്ഞു.
കേസരി സ്മാരക ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സി റഹീം അധ്യക്ഷനായി. ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ദേശീയ സെക്രട്ടറി വി ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.
എഐടിയുസി സംസ്ഥാന സെക്രട്ടറി പട്ടം ശശിധരന്‍, കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് എസ് അനില്‍കുമാര്‍, കെയുഡബ്ല്യുജെ മുന്‍ സംസ്ഥാന നേതാക്കളായ ജേക്കബ് ജോര്‍ജ്, കെ കുഞ്ഞിക്കണ്ണന്‍, പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍ അജിത്കുമാര്‍, യൂണിയന്‍ സംസ്ഥാന സെക്രട്ടറിമാരായ ഡി എസ് രാജ്‌മോഹന്‍, എ വി മുസാഫര്‍ എന്നിവര്‍ സംസാരിച്ചു. കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി ബി എസ് പ്രസന്നന്‍ സ്വാഗതവും ട്രഷറര്‍ പി ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.