തിരുവനന്തപുരം: ഗവ. മെഡിക്കല്‍ കോളേജില്‍, പ്രധാന റോഡിന്റെ ഇരുവശങ്ങളിലായുള്ള പഴയ ആശുപത്രിബ്ലോക്കിനെയും പുതിയ ഒ.പി. ബ്ലോക്കിനെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് നാലു കോടിയോളം രൂപ ചെലവില്‍ ഇടനാഴികള്‍ (കോറിഡോറുകള്‍) നിര്‍മ്മിക്കുന്നതിന് ആരോഗ്യകുടുംബക്ഷേമവകുപ്പും ഇന്‍ഫോസിസ് ഫൗഷനും തമ്മില്‍ ധാരണയായി.ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ സാന്നിധ്യത്തില്‍, സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യുവും ഇന്‍ഫോസിസിന്റെ കേരളാ ഡവലപ്മെന്റ്സെന്റര്‍ മേധാവി സുനില്‍ ജോസും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നൂറുമീറ്ററിലധികം നീളത്തില്‍, ഇരുബ്ലോക്കുകളുടെയും ഒന്നാംനിലകളെയും രാണ്ടാം നിലകളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട്, രണ്ടു സ്കൈവാക്കുകളാണ് പദ്ധതിയിലുള്ളത്. ഇവ 120 ദിവസത്തിനകം നിര്‍മ്മിച്ച് ആരോഗ്യകുടുംബക്ഷേമവകുപ്പിന്
കൈമാറുമെന്ന് ഇന്‍ഫോസിസിന്റെ കേരളാ ഡവലപ്മെന്റ് സെന്റര്‍ മേധാവി സുനില്‍ ജോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: