തൃശൂര്‍: നടി ഭാവനയുടെ പിതാവും ഫോട്ടോഗ്രാഫറുമായ തൃശൂര്‍ പാട്ടുരായ്ക്കല്‍ ചന്ദ്രകാന്തത്തില്‍ ജി.ബാലചന്ദ്രന് (59) അന്തരിച്ചു.
ഇന്ന് പുലര്‍ച്ചയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് തൃശൂര്‍ പാറമേക്കാവ് ശ്മശാനത്തില്‍.
നിരവധി സിനിമകളില്‍ അസിസ്റ്റന്റ് കാമറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ പുഷ്പ. മക്കള്‍: ജയദേവ്, കാര്‍ത്തിക (ഭാവന). മരുമകള്‍: വിനയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: