വളയത്ത് റോഡരികിലെ സ്തൂപങ്ങളും കൊടിമരങ്ങളും എടുത്ത് മാറ്റാന്‍ തീരുമാനം

Thursday 24 September 2015 12:54 pm IST

നാദാപുരം.വളയത്ത് റോഡ് ഓരത്ത് സ്ഥാപിച്ച സ്തൂപങ്ങളും കൊടിമരങ്ങളും എടുത്ത് മാറ്റാന്‍ സര്‍വ്വക്ഷി തീരുമാനം .പ്രദേശത്ത് അടിക്കടി രാഷ്ട്രിയ പാര്‍ട്ടികളുടെ കൊടിമരങ്ങളും,ഫഌക്‌സ് നശിപ്പിക്കുന്നതും ഇതേ ചൊല്ലി സംഘര്‍ഷവും പതിവായതോടെ യാണ് പോലീസ് രാഷ്ട്രിയ പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്നലെ വളയം സ്‌റ്റേഷനില്‍ വിളിച്ചു ചേര്‍ത്തത് .രാത്രികാലങ്ങളില്‍ ബൈക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും ഇലട്രിക്ക്‌പോസ്റ്റുകളില്‍ ബോര്‍ഡ് എഴുതുന്നതു നിരോധിക്കാനും. രാഷ്ട്രിയ സംഘര്‍ഷം ഉണ്ടായാല്‍ നേതാക്കള്‍ അവിടെ എത്തി സമാധാനത്തിനു വേണ്ട നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. യോഗത്തില്‍ ബി ജെ പി വളയം പഞ്ചായത്ത് പ്രസിഡണ്ട് സി ബാബു ,കെ ഗംഗാധരന്‍ മാസ്റ്റര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് ടി പി കുമാരന്‍ ,വളയം എസ് ഐ ശംഭുനാഥ് ,മറ്റ് രാഷ്ട്രിയ പാര്‍ട്ടി നേതാക്കളായ ടി എം പി ഹമീദ് ,എന്‍ ചന്ദ്രന്‍ ,വി പി ശശിധരന്‍ ,കെ എന്‍ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.