കോഴിക്കോട്: ഗുരുനിന്ദക്കെതിരെ ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ഇന്ന് വൈകീട്ട് മുതലക്കളുത്ത് പൊതുയോഗം നടത്തും. ഹിന്ദുഐക്യവേദി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പൊതുയോഗത്തില്‍ കാലാതിവര്‍ത്തിയായ ഗുരുദേവദര്‍ശനവും കാലഹരണപ്പെട്ട കമ്യൂണിസവും എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന് പ്രഭാഷണം നടത്തും. ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ്, ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍പ്രമുഖ് കെ.പി. രാധാകൃഷ്ണന്, എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ്പ്രസിഡന്റ് ബാബു പൂതമ്പാറ എന്നിവര്‍ പ്രസംഗിക്കും. വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: