വടകര: ഭാരതീയ സംസ് കാരത്തെ ലോകമെങ്ങും ഉറ്റുനോക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമിചിദാനന്ദപുരി അഭിപ്രായപ്പെട്ടു. സര്‍വ്വലോകര്‍ക്കും സുഖം ഭവിക്കട്ടെയെന്ന സന്ദേശം നല്കുന്ന ഭാരതത്തിനെ സമാധാന സന്ദേശ വാഹകരായി ലോകം കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.
വില്യാപ്പള്ളിയില്‍ സംഘടിപ്പിച്ച ആധ്യാത്മിക സദസില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമിചിദാനന്ദപുരി. പ്രബേഷ് പൊന്നക്കാരി അധ്യക്ഷത വഹിച്ചു. ചെത്തില്‍ ബാലന് സ്വാഗതവും പി.എം. വിനോദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: