വാഷിംഗ്ടണ്‍: ചന്ദ്രന് കൂടുതല്‍ വലുപ്പത്തിലും തിളക്കത്തിലും ദൃശ്യമാകുന്ന സൂപ്പര്‍മൂണ്‍ പ്രതിഭാസം ഞായറാഴ്ച്ച രാത്രി. 33 വര്‍ഷത്തിനു ശേഷമാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം ദൃശ്യമാകുന്നത്. ചന്ദ്രന് ഭൂമിയുടെ പരമാവധി അടുത്തെത്തുന്നതാണ് സൂപ്പര്‍ മൂണ്‍ എന്നറിയപ്പെടുന്നത്.
ഈ സന്ദര്‍ഭത്തില്‍ ചന്ദ്രന് കൂടുതല്‍ ചുവപ്പുനിറമായിരിക്കും. 1982-ലാണ് ഇതിനു മുമ്പ് സൂപ്പര്‍മൂണ്‍ ദൃശ്യമായത്. സാധാരണയില്‍ നിന്നും 14 ശതമാനം കൂടുതല്‍ വലുപ്പമാണ് ചന്ദ്രനു സൂപ്പര്‍മൂണ്‍ സമയത്ത് ഉണ്ടാകുക. ഒരു മണിക്കൂര്‍ 12 മിനിറ്റ് മാത്രമാകും സൂപ്പര്‍മൂണ്‍ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ ദൃശ്യമാകുക. 115 വര്‍ഷത്തിനിടെ അഞ്ചു തവണ മാത്രമാണ് ഈ പ്രതിഭാസം ദൃശ്യമായിട്ടുള്ളത്.
അതേസമയം ലോകവാസനത്തിന്റെ ആരംഭമാണിതെന്നും മഹാദുരന്തത്തിന്റെ സൂചനയാണ് സൂപ്പര്‍ മൂണെന്ന വ്യാജ പ്രവചനങ്ങളും സജീവമാണ്.
ദൈവം മഹാദുരന്തത്തിനു മുമ്പ് ഭൂമിക്കു നല്കുന്ന മുന്നറിയിപ്പെന്നാണ് സൂപ്പര്മൂണിനെപ്പറ്റി ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം നിഗമനങ്ങള്‍ പൂര്‍ണ അസംബന്ധമാണെന്നു നാസ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: