ബുണ്ടി: അയല്‍വാസിയായ പതിനഞ്ചു വയസുകാരിയെ കോണ്‍ഗ്രസ് പ്രവര്ത്തകന് പീഡിപ്പിച്ചു. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ലഖേരിയിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് ലഖേരി മുനിസിപ്പാലിറ്റിയിലെ മുന്‍ വാര്‍ഡ് മെന്പറായ അബ്ദുള്‍ സലാ(45)മിനെതിരെ പൊലീസ് കേസെടുത്തു.
സ്കൂള്‍ പഠനം നിര്‍ത്തിയ പെണ്‍കുട്ടിയെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് അബ്ദുള്‍ സലാം പല തവണ പീഡിപ്പിച്ചിട്ടുണ്ട്. വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒടുവില്‍ കുട്ടി തന്റെ സഹോദരന്മാരില് ഒരാളോട് വിവരം പറഞ്ഞതോടെ അദ്ദേഹമാണ് പരാതി നല്‍കിയത്.
അബ്ദുള്‍ സലാമിനെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്ന നിയമം അനുസരിച്ചും സെക്ഷന്‍ 376 അനുസരിച്ചും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: