ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിനെതിരെ കൊല്‍ക്കത്തയിലെങ്ങും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ (സിബിഡിടി) റെയ്ഡ്. കള്ളപ്പണ റാക്കറ്റില്‍ പെട്ട, ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഓഫീസില്‍ നിന്ന് 20 കോടി രൂപ സിബിഡിടി പിടിച്ചെടുത്തിട്ടുണ്ട്.
കൊല്‍ക്കത്തയിലും സിലിഗുരിയിലുമാണ് റെയ്ഡ് നടന്നത്. ഒമ്പത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ലോട്ടറി ഹവാലയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ റാക്കറ്റാണിത്. പണം ഇവര്‍ ദുബായിലേക്ക് കൈമാറുകയാണ് പതിവ്.
ഇവരുടെ കണ്ണികളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 13 വലിയബാഗുകളിലായി ഒളിച്ചുവെച്ചിരുന്ന കറന്‍സികളാണ് റെയ്ഡില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: