കോഴിക്കോട്: കാശ്യപാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ടുവെച്ച് വാജപേയയാഗം നടക്കും. 12നാള് നീണ്ടുനില്‍ക്കുന്ന വാജപേയയാഗം 2016 എപ്രില്‍ 22ന് ആരംഭിക്കും. 2014ല്‍ നടന്ന സോമയാഗ വേദിയില്‍വെച്ചാണ് വാജപേയയാഗം നടത്തുമെന്ന് കാശ്യപാശ്രമം കുലപതി ആചാര്യ എം.ആര്. രാജേഷ് പ്രഖ്യാപിച്ചത്. കേരളത്തില്‍ ഇതാദ്യമായാണ് വാജപേയയാഗം നടക്കുന്നത്. തുംഗാ നദിക്കരയിലെ ബ്രാഹ്മണരാണ് യാഗത്തിന്റെ യജമാനനും ഋത്വിക്കുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: