വിദേശനാണ്യവിനിമയം മൊബൈല്‍ ആപ് വഴി

Thursday 24 September 2015 7:31 pm IST

കൊച്ചി: യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ വിദേശനാണ്യ വിനിമയ സേവനങ്ങള്‍ക്കായി 'എക്‌സ്‌പേ വാലറ്റ്' എന്ന പേരില്‍ മൊബൈല്‍ ആപ് പുറത്തിറക്കി. വിദേശനാണ്യം വാങ്ങുന്നതിനു പുറമേ ടിക്കറ്റ് ബുക്കിംഗ്, വായ്പ, മണി ട്രാന്‍സ്ഫര്‍, പ്രീ-പെയ്ഡ് മൊബൈല്‍ ടോപ് അപ് തുടങ്ങിയ മറ്റ് ആവശ്യങ്ങള്‍ക്കും ഈ മൊബൈല്‍ ആപ് ഉപയോഗിക്കാന്‍ കഴിയും. ''വിദേശനാണ്യ വിനിമയത്തിനായി രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി മൊബൈല്‍ ആപ് ലഭ്യമാക്കുന്നതെന്ന് യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വി. ജോര്‍ജ് ആന്റണി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.