കൊച്ചി: അഭിഭാഷക പരിഷത്തിന്റെ നേതൃത്വത്തില്‍ വനിതാ അഭിഭാഷക സമ്മേളനം സംഘടിപ്പിച്ചു. മാറുന്ന സമൂഹത്തില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളം ബിടിഎച്ചില്‍ നടന്ന സമ്മേളനം ദേശീയ വനിതാ കമ്മീഷന് അംഗം സുഷമാ സാഹു ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുന്നത് സ്ത്രീകള്‍ക്കാണെന്ന് അവര്‍ പറഞ്ഞു.
ആത്മവിശ്വാസത്തോടെ മുന്നോട്ടുള്ള പ്രയാണത്തിന് സ്ത്രീ സമൂഹത്തിന് കൂടുതല്‍ പിന്തണ ആവശ്യമാണെന്നും സുഷമാസാഹു ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. എന്‍.ലീലാമണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മീര ഫട്കെ മുഖ്യ പ്രഭാഷണം നടത്തി. മാറുന്ന സമൂഹത്തില്‍ മാറാത്ത മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ കൂടുതല്‍ കഴിയുന്നത് സ്ത്രീകള്‍ക്കാണെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്.ഹരി അഭിപ്രായപ്പെട്ടു.
അഡ്വ.ബി.അശോക്, അഡ്വ.പി.എസ്.ശ്രീധരന് പിള്ള, അഡ്വ.ഒ.എം.ശാലീന, അഡ്വ.എച്ച്.സുബ്ബലക്ഷ്മി, അഡ്വ.കെ.ആര്.അമ്പിളി, അഡ്വ.ലീനാ കൃഷ്ണന്, അഡ്വ.കീര്‍ത്തി സോളമന്, അഡ്വ.ശാന്തി കെ., അഡ്വ.ആര്.മഞ്ജുള, അഡ്വ.രാധികാ ഗോപിനാഥ്, അഡ്വ.പ്രതിഭ.കെ., അഡ്വ.വി.പി.സീമന്തിനി, അഡ്വ.രജിത സന്തോഷ്, അഡ്വ.പി.ഉഷ, അഡ്വ.പ്രിയ പ്രശാന്ത്, അഡ്വ.മിനി രാജന്, അഡ്വ.പി.എസ്.ഗീതാകുമാരി, അഡ്വ.രൂപാ ബാബു, അഡ്വ.മിനി ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ.ടി.പി.സിന്ധുമോള്‍ സ്വാഗതവും അഡ്വ.കെ.എന്‍.ശ്രീകല നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: