തിരുവനന്തപുരം : കുവൈറ്റിലേക്ക് തൊഴില്‍ തേടിയും മറ്റും പോകുന്നവരെ മെഡിക്കല്‍ സ്ക്രീനിംഗും ടെസ്റ്റും നടത്താനായി നിയോഗിച്ചിരിക്കുന്ന ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊലുഷന്‍സ് എന്ന സ്വകാര്യ കമ്പനിയുടെ പ്രവര്‍ത്തനം കേരളത്തിനു യാതൊരുവിധത്തിലും പ്രയോജനപ്പെടാത്ത സാഹചര്യത്തില്‍ അവര്‍ക്കു നല്കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കത്തയച്ചു.
മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ഇതിനായി ഏഅങഇഅ യെ ആണു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഖദാമത്ത് അന്യായ ഫീസാണു ചുമത്തുന്നതെന്നും മെട്രോ നഗരങ്ങളില്‍ മാത്രമാണ് ഇവര്‍ക്ക് ഓഫീസ് ഉള്ളത്.
ഇതു കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സ്ക്രീനിംഗിനും ടെസ്റ്റിനും ഖദാമത്തിന് സൗകര്യമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിഖദാമത്തിന്റെ അനുമതി തത്ക്കാലം കുവൈറ്റ് സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. കുവൈറ്റ് സര്‍ക്കാരിനെ പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്തി അനുമതി റദ്ദാക്കാന്‍ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: