തിരുവനന്തപുരം: അഖിലകേരള യാദവസഭയുടെ സംസ്ഥാനപ്രതിനിധി സമ്മേളനം കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ 27ന് കേന്ദ്ര നിയമകാര്യമന്ത്രി ഡി.വി.സദാനന്ദഗൗഡ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.പി. മോഹനന് മുഖ്യാതിഥിയായിരിക്കും.
എം.കെ. രാഘവന് എംപി, കെ.എം. ഷാജി എംഎല്‍എ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ. എ. സരള, കണ്ണൂര്‍ നഗരഭാ വൈസ് ചെയര്മാന് ടി.ഒ. മോഹനന്, എംബിസിഎഫ് സംസ്ഥാന പ്രസിഡന്റ് ടി.ജി. ഗോപാലകൃഷ്ണന്‍നായര്‍, യാദവസഭയുടെ അഖിലേന്ത്യാ സെക്രട്ടറി വി. കൃഷ്ണന്‍മാസ്റ്റര്‍, തെലുങ്ക് യാദവ സേവാസമിതി പ്രസിഡന്റ് അഡ്വ. ടി. മണി, യാദവ ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് വളപ്പില്‍ ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം. രമേഷ് തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: