പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ ഒളിംപിക് മാഴ്സലെയ്ക്ക് സമനില. ടൗളൗസിനോട് കഷ്ടിച്ച് സമനില പിടിച്ചെടുത്തു മാഴ്സലെ (1-1). ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം മാര്ട്ടിന് ബ്രെയ്ത്വെയ്റ്റ് ടൗളൗസിനെ മുന്നിലെത്തിച്ചു. 90ാം മിനിറ്റില്‍ ബാത്ഷുവായി മാഴ്സലയുടെ സമനില ഗോള്‍ കണ്ടെത്തി.
നിലവിലെ ജേതാക്കള്‍ പാരീസ് സെന്റ് ജര്‍മനും ജയം. ഗ്വിന്ഗാംപിനെ മടക്കമില്ലാത്ത മൂന്നു ഗോളിന് തുരത്തി സെന്റ് ജര്‍മന്‍. ജാവിയര്‍ പാസ്റ്റോര്‍, ഏയ്ഞ്ചല്‍ ഡി മരിയ, സ്ലാട്ടണ് ഇബ്രാഹിമോവിച്ച് സ്കോറര്‍മാര്‍. മറ്റൊരു മത്സരത്തില്‍ സെന്റ് എറ്റെയ്ന് 1-0ന് ട്രോയെസിനെ കീഴടക്കിയപ്പോള്‍ റെന്നെസിന് സമനില. ഗാസ്ലെക് അജാസിയോയോട് സമനില വഴങ്ങി റെന്നെസ് (1-1). ഒളിംപിക് ലിയോണ്‍ 2-0ന് ബാസ്റ്റിയയെ മറികടന്നു.
ഏഴു കളികളില്‍ അഞ്ചു ജയവും രണ്ടു സമനിലയുമായി 17 പോയിന്റോടെ പിഎസ്ജി ഒന്നാമത്. സെന്റ് എറ്റെയ്ന് (16), റെന്നെസ് (14), ഒളിംപിക് ലിയോണ്‍ (12) പിന്നാലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: