മുതുകുളം ശ്രീധറിന് 'ഉണര്‍വ്വി'ന്റെ അനുമോദനം

Thursday 24 September 2015 9:00 pm IST

മാവേലിക്കര: അമൃതകീര്‍ത്തി പുരസ്‌കാരം നേടിയ ചെന്നിത്തല പുത്തന്‍കോട്ടയ്ക്കകം ശ്രീമന്ദിരത്തില്‍ മഹാകവി മുതുകുളം ശ്രീധറിനെ ബിജെപി കലാസാംസ്‌കാരിക വിഭാഗത്തിന്റെ സംസ്ഥാന ഘടകമായ ഉണര്‍വ് അനുമോദിച്ചു. സംസ്ഥാന കണ്‍വീനറും ചെന്നിത്തല ഗ്രാമപഞ്ചായത്തംഗവുമായ ഗോപന്‍ ചെന്നിത്തല മുതുകുളം ശ്രീധറിനെ പൊന്നാടയണിയിച്ചു. ബിജെപി ജില്ലാ സെക്രട്ടറി ജി.ജയദേവ്, ബി. കൃഷ്ണകുമാര്‍, സജു കുരുവിള, പി. ശ്രീകുമാര്‍, എച്ച്. അരുണ്‍, കെ.ബി. ഉദയന്‍, ഗോകുലം ഗോപാലകൃഷ്ണന്‍, ഹരികുമാര്‍, വിനോദ്കുമാര്‍, ജയന്‍, ബിനുരാജ്, ജോമോന്‍, വിജയമ്മ, കോമളന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉണര്‍വിന്റെ നേതൃത്വത്തില്‍ കവിയുടെ നവതി ആഘോഷം വിപുലമായി നടത്തുമെന്ന് സംസ്ഥാന കണ്‍വീനര്‍ ഗോപന്‍ ചെന്നിത്തല അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.