മുതുകുളം: തീപിടുത്തത്തില്‍ വീടും വളര്‍ത്തുമൃഗങ്ങളും വീട്ടുപകരണങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ച ആറാട്ടുപുഴ കിഴക്കേക്കര മല്ലിക്കാട്ട് കടവ് കാശി നിവാസില്‍ സോജിത്തിനും കുടുംബത്തിനും അടിയന്തിര സഹായം നല്‍കണമെന്ന് ബി.ജെ.പി. മുതുകുളം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
ബുധനാഴ്ച രാത്രിയോടുകൂടിയാണ് സോജിത്തിന്റെ വീടും വളര്‍ത്തുമൃഗങ്ങളും അഗ്നിക്ക് ഇരയായത്. തീപിടുത്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടതുകാരണം ഈ കുടുംബം വളരെ മാനസിക സംഘര്‍ഷത്തിലാണ്. കൂലിവേലക്കുപോലും പോകാന്‍ പറ്റാത്ത സാഹചര്യം കണക്കിലെടുത്ത് സോജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.
കൂലിവേല ചെയ്ത് ദൈനംദിന ജീവതമാര്ഗ്ഗത്തിന് വഴികണ്ടെത്തിയിരുന്ന ഈ കുടുംബത്തിന് പെട്ടെന്ന് ഒരു വീട് നിര്‍മ്മിക്കുക എന്നത് ചിന്തിക്കുവാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ എത്രയുംവേഗം വീട് നിര്‍മ്മിച്ച് നല്‍കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി. വാസുദേവന്റെ അദ്ധ്യക്ഷതയില്‍ക്കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി എസ്. സുരേഷ്കുമാര്‍, ടി. രതീഷ്, കെ. അശോക് കുമാര്‍, പി.എം. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: