വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Thursday 24 September 2015 9:02 pm IST

ചേര്‍ത്തല: രാത്രി വീട്ടില്‍ ഉറങ്ങുകയായിരുന്ന വീട്ടമ്മയെ അപമാനിക്കുവാന്‍ ശ്രമിച്ച അയല്‍വാസിയെ പോലീസ് അറസ്റ്റുചെയ്തു. കുറുപ്പംകുളങ്ങര നികര്‍ത്തില്‍ ഷാജി(44)യെയാണ് അര്‍ത്തുങ്കല്‍ എസ്‌ഐ കെ.പി. വിക്രമന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വീട്ടമ്മ ബഹളമുണ്ടാക്കിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.