തിരുവനന്തപുരം: ചന്ദ്രശേഖരൻ നായർ-യൂണിവേഴ്സിറ്റി സ്റ്റേഡിയങ്ങളിൽ നടന്ന എസ്ബിഐ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിൽ ആതിഥേയരായ കേരളം ഫൈനലിൽ പ്രവേശിച്ചു.
ഇന്നലെ രാവിലെ നടന്ന സെമിഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് പാറ്റ്നയെ തോൽപ്പിച്ച് കേരളത്തിന്റെ ഫൈനൽ പ്രവേശനം.
ഹൈദരാബാദിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച കൊൽക്കത്ത ഫൈനലിൽ കേരളത്തിന്റെ എതിരാളി. ഇന്ന് വൈകിട്ട് 3.30ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഫൈനൽ.
സമാപന സമ്മേളനം ചീഫ് സെക്രട്ടറി ജിജി തോംസൺ ഉദ്ഘാടനം ചെയ്യും. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസ്, എസ്ബിഐ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: