ലാൻ: ഇറ്റാലിയൻ സീരി എയിൽ ഇന്റർ മിലാന് തുടരെ അഞ്ചാം വിജയം. കഴിഞ്ഞ മത്സരത്തിൽ വെറോണയെ 1-0ന് തോൽപ്പിച്ച് ഇന്റർ അപരാജിത കുതിപ്പ് തുടർന്നത്. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 56-ാം മിനിറ്റിൽ ഫിലിപ്പെ മെലോ വിജയഗോൾ നേടി. 15 പോയിന്റുമായി ഇന്റർ ഒന്നാമത് തുടരുന്നു.
അതേസമയം, തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങിയ നിലവിലെ ജേതാക്കൾ യുവന്റസിന് സമനിലക്കുരുക്ക്. സ്വന്തം സ്റ്റേഡിയത്തിൽ പിന്നാമ്പുറക്കാർ ഫ്രോസിനോൻ ജേതാക്കളെ പിടിച്ചുകെട്ടി. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 50-ാം മിനിറ്റിൽ സിമോണെ സാസയിലൂടെ യുവന്റസ് ലീഡ് നേടിയെങ്കിലും ഇഞ്ചുറി സമയത്ത് ബ്ലാൻകാർഡിലൂടെ ഫ്രോസിനോൻ സമനില പിടിച്ചു.
അഞ്ച് കളിയിൽ നിന്ന് അഞ്ച് പോയിന്റുള്ള യുവന്റസ് 13-ാം സ്ഥാനത്ത്. ബൊലോനയെ 2-0ന് പരാജയപ്പെടുത്തി 12 പോയിന്റുമായി ഫിയോറന്റീന പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു.
മറ്റ് മത്സരങ്ങളിൽ സാസുലോ 1-0ന് പലേർമോയെയും ലാസിയോ 2-0ന് ഗനോവയെയും ചീവോ 1-0ന് ടോറിനോയെയും പരാജയപ്പെടുത്തിയപ്പോൾ കാർപി-നാപ്പോളി മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: