കൊച്ചി: എറണാകുളം ജില്ലയില്‍നിന്ന് ഇടത്-വലത് സംഘടനയില്‍പ്പെട്ട നൂറോളം അധ്യാപകര്‍ ദേശീയ അധ്യാപക പരിഷത്തില്‍ (എന്‍ടിയു) ചേര്‍ന്നു. കോണ്‍ഗ്രസ് അനുകൂല അധ്യാപകസംഘടനയില്നിന്നുമാണ് കൂടുതല്‍പേര്‍ ചേര്‍ന്നിരിക്കുന്നത്.
വിദ്യാഭ്യാസമേഖലയിലെ വര്ഗീയവല്ക്കരണത്തിലും അപചയത്തിലും പ്രതിഷേധിച്ചാണ് വിവിധ സംഘടനകളില്‍നിന്നും രാജിവെച്ച് എന്ടിയുവിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറായിരിക്കുന്നത്. പറവൂരില്‍ നടന്ന സമ്മേളനത്തില്‍ ഇടത്-വലത് അധ്യാപകസംഘടനകളില്നിന്നും രാജിവെച്ച് എന്‍ടിയുവില്‍ ചേര്‍ന്നവരെ അഖിലഭാരതീയ ശൈക്ഷിക് മഹാസംഘ് നക്ഷിണഭാരത സംഘടനാ കാര്യദര്‍ശി പി. ചന്ദ്രശേഖരന് മെമ്പര്‍ഷിപ്പ് നല്കി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: