കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

Thursday 24 September 2015 10:40 pm IST

വാഴൂര്‍: കൊടുങ്ങൂര്‍ ഇളപ്പുങ്കല്‍ കവലയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്. ഏലപ്പാറ, പശുപ്പാറ സ്വദേശികളാണ് പരിക്കേറ്റ ഓട്ടോയാത്രികര്‍. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ബിനീഷ്, റിജോ, റോബിന്‍, എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും റിയോയെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തിന് പോയ കെഎസ്ആര്‍ടിസി ബസ് എതിര്‍ദിശയില്‍ വന്ന ഓട്ടോയില്‍ ഇടിച്ചാണ് അപകടം. ഓട്ടോ പൂര്‍ണ്ണമായി തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.