എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന് എട്ടു കോടിയുടെ ബജറ്റ്

Thursday 24 September 2015 11:14 pm IST

എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ 61-ാമത് വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് എം. സംഗീത്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: താലൂക്ക് എന്‍എസ്എസ് യൂണിയന്റെ 61-ാമത് വാര്‍ഷിക പൊതുയോഗം താലൂക്ക് യൂണിയന്‍ എന്‍എസ്എസ് ആഡിറ്റോറിയത്തില്‍ നടന്നു. യൂണിയന്‍ പ്രസിഡന്റ് എം. സംഗീത്കുമാര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ്പ്രസിഡന്റ് എം. വിനോദ്കുമാര്‍, യൂണിയന്‍ സെക്രട്ടറി എസ്. നാരായണന്‍കുട്ടി, എന്‍എസ്എസ് ഇന്‍സ്‌പെക്ടര്‍ വിജു വി. നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
2015-16 വര്‍ഷത്തേക്ക് 8,24,60,969 രൂപ വരവും 8,24,60,372 രൂപ ചെലവും 597 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് യോഗം പാസ്സാക്കി. സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ആതുരസേവന പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റില്‍ ദരിദ്രരായ മാറാരോഗികള്‍ക്ക് മരുന്നുവാങ്ങാന്‍ ധനസഹായം നല്‍കുന്ന അതിജീവനം പദ്ധതി, സ്വയംതൊഴില്‍ കണ്ടെത്താന്‍ ധനസഹായം നല്‍കുന്നതിനുള്ള സാക്ഷാത്കാരം, ഭവനനിര്‍മാണപദ്ധതി, വിദ്യാഭ്യാസരംഗത്ത് പുത്തന്‍ ഉണര്‍വാകുന്ന ദത്തെടുക്കല്‍ പദ്ധതി, നിര്‍ദ്ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് സമ്പൂര്‍ണ സഹായം നല്‍കുന്ന പ്രത്യേക സുമംഗലി പദ്ധതി എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നു. നിലവിലെ പെന്‍ഷന്‍ പദ്ധതി എല്ലാ കരയോഗങ്ങളിലും വ്യാപിപ്പിക്കും. ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങള്‍ക്കുള്ള ഗ്രാന്റ്, മന്നം ബാലകലോത്സവം എന്നിവയ്ക്കും കടകംപള്ളി ശ്രീചട്ടമ്പിസ്വാമി സ്മാരക പ്രോജക്ടിന്റെ നിര്‍മാണ സംരംഭത്തിനും താലൂക്ക് തലത്തില്‍ ഒരു ഡയാലിസിസ് സെന്റര്‍ ആരംഭിക്കുവാനും ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.