സഹായ പദ്ധതി: തെരുവ് കച്ചവടക്കാരുടെ വിവരശേഖരണം നടത്തും

Friday 25 September 2015 10:36 am IST

കോഴിക്കോട്: ദേശീയ നഗര ഉപജീവന മിഷന്റെ കീഴില്‍ സംസ്ഥാന നഗരകാര്യവകുപ്പ് നടപ്പിലാക്കുന്ന തെരുവ് കച്ചവടക്കാര്‍ക്കുള്ളസഹായ പദ്ധതികളുടെ ഭാഗമായി തെരുവ് കച്ചവടക്കാരെസംബന്ധിച്ച വിവരശേഖരണം നടത്തുന്നു. പദ്ധതി ആസൂത്രണത്തിന്നാവശ്യമായ അടിസ്ഥാന വിവരം ലഭിക്കുന്നതിന്നും അനുവദനീയമായ മേഖലകളിലെ കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുമാണ് നടപടി. വിവരശേഖരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ കോഴിക്കോട്ട് ടൗണ്‍ ഹാളില്‍ മഞ്ഞളാംകുഴി അലി നിര്‍വ്വഹിക്കും. വിവരശേഖരണത്തിന് സോഷ്യല്‍ വര്‍ക്ക് കോളേജുകളെ ചുമതലപ്പെടുത്തികൊണ്ടുള്ള ധാരണാപത്രം മേയര്‍ പ്രൊഫ. എ.കെ. പ്രേമജം കൈമാറും. ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിക്കു കീഴില്‍, തെരുവ് കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍പരിഹരിക്കുന്നതിന് നിരവധി പദ്ധതികളാണ് ആസൂത്രണംചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യപടിയാണ് സര്‍വ്വേ. വിവരശേഖരണത്തിനു ശേഷം, സംസ്ഥാനത്ത് എല്ലാ പ്രധാന നഗരങ്ങളിലും തെരുവ് വാണിഭ രൂപരേഖ തയ്യാറാക്കും. തെരുവ് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ് ഈ രൂപ രേഖ തയ്യാറാക്കുക. തെരുവ് വ്യാപാരമേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികളും നടപ്പിലാക്കും. തെരുവ് കച്ചവടക്കാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കു. കൂടാതെ, പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേക ക്രെഡിറ്റ് കാര്‍ഡുകളും ലഭ്യമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.