കോഴിക്കോട്: ശ്രീനാരായണ ഗുരുദേവസമാധി ദിനത്തില്‍ ഗവണ്മെന്റ് അവധിയായിരുന്നിട്ടുകൂടി മലപ്പുറത്തും കോഴിക്കോട്ടും അണ്‍എയ്ഡഡ് മേഖലകളില്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചത് ഗുരുദേവനോടുള്ള അനാദരവാണെന്ന് എസ്എന്‍ഡിപി ബേപ്പൂര്‍ യൂണിയന് കുറ്റപ്പെടുത്തി. ഇത്തരം നടപടികള്‍ പ്രത്യേകിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുണ്ടാകുന്നത് ഒഴിവാക്കാന്‍ ഗവണ്മെന്റും വിദ്യാഭ്യാസ വകുപ്പും ജാഗ്രത പാലിക്കണമെന്നും ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ യൂണിയന് പ്രസിഡന്റ് സുനില്‍കുമാര്‍ പുത്തൂര്‍മഠം, യൂണിയന് സെക്രട്ടറി ഗംഗാധരന് പട്ടെടത്ത് യൂണിയന് വൈസ് പ്രസിഡന്റ് ഷാജു ചമ്മിനി, യോഗം ഡയറക്ടര്‍ എന്‍. കൃഷ്ണദാസ്, പഞ്ചായത്ത് കമ്മിറ്റി അംഗം സുരേഷ്കുമാര്‍, പി.കെ. റനില്‍കുമാര്‍ മണ്ണൊടി, ബാലകൃഷ്ണന് മേക്കയില്‍, സുന്ദരന്‍ ആലമ്പറ്റ, ജിനീഷ് മാനാരി, ശ്രീവത്സന്‍ കെ.പി. എന്നിവര്‍ സംസാരിച്ചു.എസ്എന്‍ഡിപി യോഗത്തിന്റെ ഇന്‍സ്പെക്ടിംഗ് ഓഫീസറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട്ടു നിന്നുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.പി. അശോകന് എസ്എന്‍ഡിപി യോഗം ബേപ്പൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. ഡയറക്ടര്‍ എന്‍. കൃഷ്ണദാസ് ഷാള്‍ അണിയിച്ച് യൂണിയനുവേണ്ടി സ്വീകരിച്ചു. യോഗത്തില്‍ യൂണിയന് പ്രസിഡന്റ് സുനില്‍കുമാര്‍ പുത്തൂര്‍മഠം അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: