യുവമോര്‍ച്ച സൈക്കിള്‍ പ്രചാരണ ജാഥക്ക് ഇന്ന് തുടക്കമാവും

Friday 25 September 2015 10:40 am IST

കോഴിക്കോട്: അഴിമതിക്കും നിയമന നിരോധനത്തിനും പ്രീണന രാഷ്ട്രീയത്തിനും എതിരെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. പ്രേംജിത്ത് നയിക്കുന്ന സൈക്കിള്‍ പ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കമാവും. രാവിലെ 9 മണിക്ക് കൊയിലാണ്ടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്ന സൈക്കിള്‍ റാലി ജില്ലയിലുടനീളം സഞ്ചരിച്ച് 27ന് വൈകിട്ട് ആറുമണിക്ക് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു തുടങ്ങിയ പ്രമുഖ നേതാക്കള്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.