ആറളം തൊഴിലാളി സമരം അവസാനിച്ചു

Friday 25 September 2015 12:55 pm IST

കണ്ണൂര്‍:  ആറളത്ത് തൊഴിലാളികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. സിഐടിയുഎഐടിയുസി യുടെ നേതൃത്വത്തില്‍ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തി വന്ന സമരമാണ് അവസാനിപ്പിച്ചത്. ഐഎന്‍ടിയുസി നേരത്തെ സമരം അവസാനിപ്പിച്ചിരുന്നു. മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ നോട്ട് കിട്ടിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ആറളം സര്‍ക്കാര്‍ ഫാമില്‍ സമരം നടത്തുന്നവരുടെ എല്ലാ ആവശ്യങ്ങളും മന്ത്രിസഭായോഗം നേരത്തെ അംഗീകരിച്ചിരുന്നു. കൃഷി ഫാമില്‍ ശമ്പളപരിഷ്‌കരണം നടത്തുമെന്ന് മന്ത്രി കെസി ജോസഫ് അറിയിച്ചു. എല്ലാ താല്‍ക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ആറളം സര്‍ക്കാര്‍ ഫാമില്‍ സമരം നടത്തുന്നവരുടെ എല്ലാ ആവശ്യങ്ങളും മന്ത്രിസഭായോഗം നേരത്തെ അംഗീകരിച്ചിരുന്നു. കൃഷി ഫാമില്‍ ശമ്പളപരിഷ്‌കരണം നടത്തുമെന്ന് മന്ത്രി കെസി ജോസഫ് അറിയിച്ചു. എല്ലാ താല്‍ക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഉത്തരവ് കയ്യില്‍ കിട്ടിയാല്‍ സമരം അവസാനിപ്പിക്കാമെന്ന നിലപാടിലായിരുന്നു ആറളത്തെ തൊഴിലാളികള്‍. ഇതിനു മുമ്പും പല ഉറപ്പുകളും ലഭിച്ചിരുന്നു. എന്നാല്‍ ഒന്നും പ്രാബല്യത്തിലായില്ല. അതിനാല്‍ ഉത്തരവ് കൈയില്‍ കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു തൊഴിലാളികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.