വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് നിരോധിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മനുഷ്യജീവനെ സംരക്ഷിക്കേണ്ട ബാധ്യത എല്ലാവര്ക്കും ഉണ്ട് അതുകൊണ്ടുതന്നെ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കയിലെ നേതാക്കളുടെ മുന്നിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. മനുഷ്യജീവനെ അതിന്റെ എല്ലാ ഘട്ടങ്ങളിലും സംരക്ഷിക്കേണ്ടത് നമ്മളുടെ ഉത്തരവാദിത്തമാണ് എന്ന സത്യം സുവര്‍ണ നിയമം നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ഓരോ ജീവനും വിശുദ്ധമാണ് അതിനാല്‍ എല്ലാവരുടെ ജീവനും പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അവയെല്ലാം ഉത്തരവാദിത്വത്തോടെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയായാണെന്നും മാര്‍പാപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: