ചേര്‍ത്തല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ യോഗ്യതയും അര്‍ഹതയുമുള്ള വനിതകളെ സ്ഥാനാര്ത്ഥികളാക്കണമെന്നു ചേര്‍ത്തല താലൂക്ക് എന്‍എസ്എസ് വനിതാ യൂണിയന് നേതൃസമ്മേളനം ആവശ്യപ്പെട്ടു. മികച്ച വിദ്യാഭ്യാസം, സ്വഭാവ മഹിമ, ജനസേവനരംഗത്ത് പ്രവര്‍ത്തിച്ച മികവ്, പരിചയം, സംഘടനാപാടവം, നേതൃഗുണം എന്നിവ മാനദണ്ഡങ്ങളാക്കി വേണം രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുവാന്‍.
കഴിഞ്ഞ തവണ ഭര്‍ത്താവ് മല്‍സരിച്ച സീറ്റില്‍ ഇപ്പോള്‍ സംവരണ സീറ്റു മൂലം ഭാര്യയും തിരിച്ചുമുള്ള പ്രവണത ശരിയല്ല. ജാതിയും കുടുംബവാഴ്ചയും ഒഴിവാക്കി മികച്ച വനിതാ സ്ഥാനാര്‍ഥികള്‍ക്ക് അവസരം നല്‍കണം. മൂന്നാറിലെ മുല്ലപ്പൂസമരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ചൂണ്ടുപലകയാണെന്നും പ്രമേയത്തിലുണ്ട്. യൂണിയന് സെക്രട്ടറി എന്‍. മാധവിയമ്മ പ്രമേയം അവതരിപ്പിച്ചു.
സമ്മേളനം എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് കെ. പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയന് സെക്രട്ടറി എന്‍. മാധവിയമ്മ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. ചിന്താര്‍മണി, പ്രഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്, ബി. ഗോപാലകൃഷ്ണന് നായര്‍, ലക്ഷ്മിക്കുട്ടിയമ്മ, മിനി ബാബു, ജി.വി. റെജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: