അരൂര്‍: വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ച് യുവമോര്‍ച്ച യുവജനസംഗമങ്ങള്‍ നടത്തും. ബിജെപി അരൂര്‍ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുവാനാണ് ഇത്തരത്തിലുള്ള യുവജന സംഗമങ്ങള്‍ നടത്തുവാന്‍ യുവമോര്‍ച്ച അരൂര്‍ നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചത്. പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം, അരൂര്‍, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത് ,തുറവൂര്‍ എന്നീ പത്ത് പഞ്ചായത്തുകളില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന യുവജന സംഗമങ്ങള്‍ നടത്തുവാനാണ് യുവമോര്‍ച്ച ഒരുങ്ങുന്നത്. യോഗത്തില്‍ യുവമോര്‍ച്ച അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സി .മിഥുന്‍ലാല്‍ അദ്ധ്യക്ഷത വഹിച്ചു .ബിജെപി അരൂര്‍ നിയോജകമണ്ഡലം ട്രഷറര്‍ എസ് .ദിലീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി .യുവമോര്‍ച്ച ജില്ലാ കമ്മറ്റി മെമ്പര്‍ എം.ടി മഹില്‍ കുമാര്‍, ജോജന്‍, ബി. അഭിലാഷ്, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: