അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ കൂട്ടിയിടിച്ച് ഒരു വള്ളം തകര്‍ന്നു. മൂന്നോളം പേര്‍ക്ക് പരിക്കേറ്റു. ഒഴിവായത് വന്‍ ദുരന്തം.തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിന് അരക്കിലോമീറ്റര്‍ പടിഞ്ഞാറ് ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.
പുന്നപ്ര ചള്ളി പുതുവല്‍ അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ദീപം വള്ളത്തിലേക്ക് എയര്‍ ഇന്ത്യ എന്ന വള്ളം ഇടിച്ചുകയറുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് എടുത്തു ചാടി രക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി.
വള്ളത്തില്‍ നിന്നും ചാടുമ്പോള്‍ പുന്നപ്ര പുതുവല്‍ സദാശിവന്, പൊടിയന്, ബാലചന്ദ്രന് എന്നിവര്‍ക്ക് പരിക്കുപറ്റി. ഇടിയുടെ ആഘാതത്തില്‍ ദീപം വള്ളത്തിന്റെതട്ടുപടി, ഷീറ്റ്, എന്ജിന്, ക്യാമറ, വല എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: