ഗ്വാങ്ഷു: വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടനേട്ടങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിസ് സുന്ദരി മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ഗ്വാങ്ഷു വനിതാ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി.
ഇസ്രയേല്‍-സ്വീഡിഷ് ജോഡികളായ ജൂലിയ ഗ്ലുഷ്കോ-റെബേക്ക പീറ്റേഴ്സണ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്തോ-സ്വിസ് സഖ്യം കലാശപ്പോരാട്ടത്തിന് അര്‍ഹതനേടിയത്. ഒരു മണിക്കൂറും 12 മിനിറ്റുംനീണ്ട മത്സരത്തിനൊടുവില്‍ 6-3, 6-4 എന്ന സ്കോറിനായിരുന്നു സാനിയ സഖ്യം വിജയം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: