കൊച്ചി റിഫൈനറിയില്‍ തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കണം: ബിഎംഎസ്

Friday 25 September 2015 10:21 pm IST

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയത്തിന്റെ ഉടമസ്ഥതയിലുള്ള അമ്പലമുകള്‍ കൊച്ചിന്‍ റിഫൈനറിയില്‍ തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കണമെന്ന് ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ ആവശ്യപ്പെട്ടു. കൊച്ചിന്‍ റിഫൈനറിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ആയിരക്കണക്കിന് തൊഴിലാളികളെ സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകള്‍ പ്രതിഫലം വാങ്ങി നിയമിക്കുകയാണെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും കമ്പനിക്കുവേണ്ടി സ്ഥലം നല്‍കിയവര്‍ ഉള്‍പ്പെടെയുള്ള തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഎംഎസിന്റെ നേതൃത്വത്തില്‍ റിഫൈനറിയുടെ മുമ്പില്‍ നടത്തിയ തൊഴിലാവകാശ പ്രഖ്യാപനസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിന്‍ റിഫൈനറിക്കുവേണ്ടി കങ്കാണി പണിയെടുക്കുന്ന സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളെ തൊഴിലാളികള്‍ തള്ളിക്കളയുമെന്നും മറ്റൊരു മൂന്നാര്‍ കൊച്ചിന്‍ റിഫൈനറിയില്‍ ആവര്‍ത്തിക്കാന്‍ പോവുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. കൊച്ചിന്‍ റിഫൈനറി മാനേജ്‌മെന്റ് നീതിപൂര്‍വം പെരുമാറണമെന്നും അല്ലാത്തപക്ഷം ബിജെപി ഇടപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ സംഘചാലക് അഡ്വ. പി. വിജയകുമാര്‍, വിഭാഗ് സഹകാര്യവാഹ് എം.ആര്‍. കൃഷ്ണകുമാര്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ്കുമാര്‍, ജില്ലാ സെക്രട്ടറിു കെ.വി. മധുകുമാര്‍, ആഎസ്എസ് ജില്ലാ സഹകാര്യവാഹ് രാജീവ് നാരായണന്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി മനോജ് മനക്കേക്കര എന്നിവര്‍ സംസാരിച്ചു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.എസ്. മോഹനന്‍ നന്ദി രേഖപ്പെടുത്തി. സമ്മേളനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനത്തിന് ജയന്തന്‍ നമ്പൂതിരി, സിബി തങ്കപ്പന്‍, കെ. വിനോദ്കുമാര്‍, അനൂപ്, സജീഷ് വല്‍സന്‍, സൂരജ് കാണിനാട്, ബിനില്‍, സാജു, സുമേഷ്, സജീവന്‍, നവീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.