കളമശേരി: കൂട്ടായ്മയിലൂടെ മാത്രമേ നാടിന്റെ വികസനം സാധ്യമാകൂയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും കളമശ്ശേരി ബസ് ടെര്‍മിനലിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവാദമായ ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റിയില്‍ സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്ക് സുരക്ഷാ സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും കളമശേരി ബസ് ടെര്‍മിനലിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാര്‍ക്കിനോട് ചേര്‍ന്നുള്ള കിന്‍ഫ്രയുടെ ജലാശയം വിട്ടുതരണമെന്ന നഗരസഭയുടെ ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് അധ്യക്ഷ നായ ചടങ്ങില്‍ ബെന്നി ബഹന്നാന് എം എല്‍ എ, മുന്‍ എംപി പി രാജീവ്, നഗരസഭാധ്യക്ഷന്‍ ജമാല്‍ മണക്കാടന് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ത്രില്ലറിയത്തിന്റെ ഉദ്ഘാടനം മുന്‍ എംപി പി രാജീവ് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: