അമിത് ഷാ ഇന്ന് കേരളത്തില്‍

Saturday 26 September 2015 10:35 am IST

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നു കേരളത്തിലെത്തും. നാളെ രാവിലെ മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന അമിത് ഷാ ഉച്ചയ്ക്കുശേഷം കൊല്ലത്തു ബിജെപി സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമവും ഉദ്ഘാടനം ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നേതാക്കളുമായി ചര്‍ച്ചയും നടത്തും. ഇന്ന് രാത്രി 10.45ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ ഞായറാഴ്ച രാവിലെ എട്ട് ,മണിക്ക് കാര്‍മാര്‍ഗം കൊല്ലത്തേക്കു പോകും. രണ്ടു പരിപാടികള്‍ക്കു ശേഷം ദല്‍ഹിക്കു മടങ്ങും. എസ്എന്‍ഡിപി–ബിജെപി ബന്ധം മുറുകുന്ന പശ്ചാത്തലത്തിലാണു കൊല്ലത്തെ നവോത്ഥാന സംഗമം. പാര്‍ട്ടി ഭാരവാഹികളുമായോ, ഇതര സംഘടനകളുമായോ ചര്‍ച്ചകളൊന്നും ഇപ്പോള്‍ നിശ്ചയിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.