ലോട്ടറി തൊഴിലാളികളുടെ ബോണസ് കുടിശ്ശിക: ബിഎംഎസ് സമരത്തിലേക്ക്‌

Saturday 26 September 2015 11:01 am IST

കോഴിക്കോട്: ലോട്ടറി തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യാറുള്ള ബോണസ് എല്ലാ തൊഴിലാളികള്‍ക്കും നല്‍കിയില്ല. അമ്പതു ശതമാനത്തോളം തൊഴിലാളികള്‍ക്കും ബോണസ് ലഭിച്ചില്ല. സാമ്പത്തിക പരാധീനതകളുടെ പേരില്‍ ലോട്ടറി തൊഴിലാളികളെ ഇരയാക്കുന്നത് തികഞ്ഞ അനീതിയാണെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു. ലോട്ടറി ടിക്കറ്റുകള്‍ മുഴുവനും വിറ്റുപോയിട്ടും സര്‍ക്കാര്‍ തൊഴിലാളികളെ അവഗണിക്കുകയാണ്. പണം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഖജനാവില്‍ തൊഴിലാളികള്‍ അടയ്ക്കുന്നുണ്ട്. ഒരു രൂപപോലും ഈ ഇനത്തില്‍ സര്‍ക്കാരിന് കുടിശ്ശികയില്ല. കോടിക്കണക്കിന് രൂപ പ്രതിദിനം സര്‍ക്കാര്‍ ഖജനാവിലേക്ക് നേടിക്കൊടുക്കുന്ന തൊഴിലാളികളെയാണ് സര്‍ക്കാര്‍ വഞ്ചിക്കുന്നതെനന് ബിഎംഎസ് ആരോപിച്ചു. ബോണസ് അടിയന്തരമായി വിതരണം ചെയ്യാത്ത പക്ഷം മറ്റു സമര പരിപാടികള്‍ സ്വീകരിക്കാന്‍ ബിഎംഎസ് ഓഫീസില്‍ ചേര്‍ന്ന ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് സംഘം (ബിഎംഎസ്) തീരുമാനിച്ചു. യോഗത്തില്‍ കെ.കെ. പ്രേമന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന ഭാരവാഹികളായ പി. ശശിധരന്‍, വി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി. ചെക്കോട്ടി സ്വാഗതവും പ്രേമാനന്ദന്‍ ഫറോക്ക് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.