മുത്താലം: ഭാരതീയ വിദ്യാനികേതന്‍ കോഴിക്കോട് ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്രപ്രവൃത്തി പരിചയമേള മുത്താലം വിവേകാനന്ദ വിദ്യാനികേതനില്‍ സി.മോയിന്‍കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെയര്മാന് റിട്ട. ഡിഇഒ രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. അധ്യാപക അവാര്‍ഡ് ജേതാക്കളായ നിയാസ് ചോലയില്‍, ഇ.വിശ്വനാഥന്, അബ്ദുല്‍ഹമീദ് എന്നിവരെ ആദരിച്ചു. വിദ്യാനികേതന്‍ സംസ്ഥാന സംഘടനാസെക്രട്ടറി എ.സി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. മുക്കം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.കല്യാണിക്കുട്ടി, വാര്ഡ്മെമ്പര് സുലോചന ചന്ദ്രന്, വിദ്യാലയസമിതി പ്രസിഡന്റ് വി.എസ്. സദാനന്ദന്, ട്രഷറര്‍ നാരായണന് നമ്പൂതിരി, വിദ്യാനികേതന്‍ ജില്ലാസെക്രട്ടറി പി.ശങ്കരന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിജ്ഞാന്മേള ജനറല്‍ കണ്‍വീനര്‍ കെ.കൃഷ്ണന്‍നമ്പൂതിരി സ്വാഗതവും എം.ടി. വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ 55 സ്കൂളുകളില്‍ നിന്നായി രണ്ടായരത്തിലധികം വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. 26ന് ശാസ്ത്രമേളയും സാമൂഹ്യശാസ്ത്രമേളയും പ്രദര്‍ശനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: