ഗുരുവിനെ അപമാനിച്ച സിപിഎം മാപ്പുപറയണം: എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ്‌

Saturday 26 September 2015 3:39 pm IST

ഊരകം: ശ്രീനാരായണ ഗുരുദേവനെ നിശ്ചലദൃശ്യ രൂപത്തില്‍ അപമാനിച്ച സിപിഎം മാപ്പുപറയണമെന്ന് എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് ഊരകം മേല്‍മുറി ശാഖ ആവശ്യപ്പെട്ടു. പുവ്വഞ്ചാല്‍കുണ്ടില്‍ നടന്ന വാര്‍ഷിക പൊതുയോഗം സിപിഎമ്മിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യോഗം മലപ്പുറം യൂണിയന്‍ പ്രസിഡന്റ് അയ്യപ്പന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ.പി.അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി, വൈസ്പ്രസിഡന്റ് പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.മോഹനന്‍ സ്വാഗതവും പി.രാജന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.സുരേഷ്(പ്രസിഡന്റ്), പി.കെ.ഷെറിന്‍ദാസ്(വൈസ് പ്രസിഡന്റ്), പി.രാജന്‍(സെക്രട്ടറി), പി.ഷിജു, പി.പി.പുഷ്പരാജന്‍, പി.പ്രവീണ്‍, എ.പി.ഹരിപ്രസാദ്, ഇ.പി.കൈലാസ്‌നാഥ്, കെ.ജിഷ്ണു, കെ.കെ.ഹാരിഷ്, കെ.ടി.ഷിജിഷ്, എ.ബിജു(കമ്മറ്റിയംഗങ്ങള്‍). യദുകൃഷ്ണന്‍, കെ.പി.പ്രഭാകരന്‍(യൂണിയന്‍ കമ്മറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.