സ്ത്രീപീഡനം: സൗദി രാജകുമാരന്‍ അറസ്റ്റില്‍

Saturday 26 September 2015 7:07 pm IST

കാലിഫോര്‍ണിയ: സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് സൗദി രാജകുമാരനെ പോലീസ് അറസ്റ്റ് ചെയ്തു. മജിദ് അബ്ദുള്‍ അസീസ് അല്‍ സൗദ് (29) ആണ് അമേരിക്കയില്‍ ലോസാഞ്ചലസില്‍ ബെവര്‍ലി ഹൗസില്‍ നിന്നും അറസ്റ്റിലായത്. ബവര്‍ലി ഹില്‍സിലെ കെട്ടിടത്തില്‍ നിന്നും രക്തം പുരണ്ട സ്ത്രീയുടെ സഹായാഭ്യര്‍ഥന ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികളാണ് വിവരം പോലീസിലറിയിച്ചത്. ഇതിനകം നിരവധി സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച അറസ്റ്റു ചെയ്ത അല്‍ സൗദിനെ അടുത്തദിവസം 3,00, 000 ഡോളര്‍ കെട്ടിവച്ച് ജാമ്യത്തില്‍ വിട്ടു. എന്നാല്‍ വാഷിങ്ടണ്‍ സൗദി എംബസി ഇതിനെക്കുറിച്ചു പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഇദ്ദേഹത്തിന് നയതന്ത്ര പരിരക്ഷയില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഇയാളെ സൗദി സസ്‌പെന്‍ഡ് ചെയ്തു. അടുത്തമാസം 19ന് വീണ്ടും കോടതിയില്‍ ഹാജരാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.