ആലപ്പുഴ: ജില്ലയിലെ ചിലഭാഗങ്ങളില്‍ ചിക്കന്പോക്സ്ബാധ ശ്രദ്ധയില്‍പ്പട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ, ആശുപത്രിയിലോ എത്തി ചികിത്സ തേടണം. രോഗമുള്ള കുട്ടികള്‍ രോഗം ഭേദമാകുന്നതുവരെ സ്കുളില്‍ പോകരുത്. രോഗബാധയുള്ളപ്പോള്‍ മറ്റുള്ളവരുമായി അടുത്തിടപഴകരുത്. രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍, എന്നിവ ചൂടുവെള്ളം, അണുനാശിനി എന്നിവ ഉപയോഗിച്ച് വ്യത്തിയാക്കണം. രോഗബാധയുടെ ആദ്യഘട്ടത്തിലാണ് രോഗം പകരുന്നതിനാല്‍ രോഗബാധയുള്ളയാളിന്റെ വീട്ടിലെ അംഗങ്ങളെ മറ്റു ബന്ധു വീടുകളിലേക്ക് മാറ്റിത്താമസിപ്പിക്കുന്നത് മൂലം അവര്‍ക്കും രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വസന്തദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: