കോട്ടയം:കേരളസ്റ്റേറ്റ് ബുക്ക്മാര്‍ക്ക് വായനാ വാരാഘോഷത്തോടനുബന്ധിച്ച് നല്‍കിവരുന്ന ഗ്രന്ഥപുരസ്കാരവും മാധ്യമ പുരസ്കാരവും പ്രഖ്യാപിച്ചു.കാവാലം ബാലചന്ദ്രന് രചിച്ച ‘ലങ്ക’ എന്ന നോവലിനാണ് മികച്ച ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചത്.
മാധ്യമ പുരസ്കാരം ദീപികയുടെ ചോക്ലയ്റ്റിനും കേരള കൗമുദി വാരികയില്‍ മഞ്ജു വെള്ളായണി എഴുതിയ മയില്പ്പീലിക്കും ലഭിച്ചതായി ബുക്ക്മാര്‍ക്ക് സെക്രട്ടറി ബാബു കുഴിമറ്റം പത്രസമ്മേളനത്തില്‍ അറിയിച്ചു. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: