മാവേലിക്കര: അടുത്ത വർഷം ജനുവരി എട്ടു മുതൽ പത്തുവരെ മാവേലിക്കരയിൽ നടക്കുന്ന ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ആർഎസ്എസ് സഹ പ്രാന്തപ്രചാരക് റ്റി.എൻ. ഹരികൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ പദ്ധതിയിലൂടെ ഒരു വ്യക്തിയിൽ ഉണ്ടാകേണ്ട സാംസ്ക്കാരിക മൂല്യങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്.
ദേശസ്നേഹം നിറയ്ക്കാൻ വിദ്യാഭ്യാസ പദ്ധതിയിലൂടെ സാധിക്കണം. ഇതാണ് വിദ്യാനികേതന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ നിർവ്വഹിക്കുന്നത്. മഹത്തായ വിജയത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ആർ. വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.സി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കലോത്സവ പ്രമുഖ് പി.കെ. സാബു, അഡ്വ.കെ.ആർ. മുരളീധരൻ, ഷാജി.എം.പണിക്കർ, കെ.ടി. ഭാസ്ക്കരൻ, എ.കെ. ദാമോദരൻ, രാമചന്ദ്രൻ മുല്ലശ്ശേരി, പി. ശ്രീജിത്ത്, അഡ്വ. ജ്യോതി ഗോപിനാഥ്, വി.ജെ. രാജ്മോഹൻ, ഡോ.കെ.വി. നാരായണക്കുറുപ്പ്, എം.എൻ.ശശിധരൻ, ആർ.നാരായണഭട്ട്, സത്യകീർത്തി, എം.ആർ. ജയപ്രസാദ് എന്നിവർ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി വി.ജെ. രാജ്മോഹൻ (ചെയർമാൻ), പി.ശ്രീജിത്ത് (ജനറൽ കൺവീനർ), മധുസൂദനൻപിള്ള (ജോ.കൺവീനർ), അഡ്വ.അനിൽവിളയിൽ (ട്രഷറർ). സബ് കമ്മറ്റികൾ; പ്രോഗ്രാം: വേണുഗോപാൽ(ചെയർമാൻ), സി.ഗോപകുമാർ (കൺവീനർ), ജഡ്ജ്: പ്രൊഫ. ഈശ്വരൻ നമ്പൂതിരി(ചെയർമാൻ), ഹരികുമാർ ഇളയിടത്ത് (കൺവീനർ), ഫിനാൻസ്: അഡ്വ.അനിൽ വിളയിൽ (ചെയർമാൻ), അഡ്വ.മധുവാരിയർ (കൺവീനർ), ഭക്ഷണം: ബാലൻപിള്ള(ചെയർമാൻ), പി.ശിവദാസൻ(കൺവീനർ), സ്റ്റേജ് ആന്റ് പന്തൽ: കെ.പി. ബാലാജി (ചെയർമാൻ), എൻ.രാജൻ (കൺവീനർ), ലൈറ്റ് ആന്റ് സൗണ്ട്: വിജയൻ
കോയിക്കത്തറ(ചെയർമാൻ), ഉണ്ണികൃഷ്ണൻ (കൺവീനർ), അക്കോമഡേഷൻ: പ്രവീൺ തഴക്കര (ചെയർമാൻ), എസ്. മോഹൻകുമാർ(കൺവീനർ), ക്ഷേമം: സുരേഷ് കുട്ടമ്പേരൂർ(ചെയർമാൻ), കെ.ബാബു (കൺവീനർ), പ്രചരണം: പി.എൻ. സതീഷ് (ചെയർമാൻ), അഡ്വ.കെ.കെ. അനൂപ്. (കൺവീനർ), ട്രോഫി: ജി.ജയദേവ് (ചെയർമാൻ), എം.ബി. അനീഷ് (കൺവീനർ). സ്വീകരണം: അനിൽ ഹരിശ്രീ(ചെയർമാൻ), ഗോപൻ ചെന്നിത്തല(കൺവീനർ), രജിസ്ട്രേഷൻ: അഡ്വ.കെ.വി. അരുൺ.(ചെയർമാൻ), ജയശ്രീ (കൺവീനർ), അലങ്കാരം: അനിൽ ചെട്ടികുളങ്ങര.(ചെയർമാൻ), ജി.ബിജു (കൺവീനർ), രക്ഷക് കെ.രാധാകൃഷ്ണൻ (ചെയർമാൻ), ആർ.ശ്രീജിത്ത് (കൺവീനർ), പ്രബന്ധക്: എസ്.ഉണ്ണികൃഷ്ണൻ(ചെയർമാൻ), പി.സി. സുരേഷ് (കൺവീനർ), ഘോഷയാത്ര: എം.പ്രഗത്ഭൻ(ചെയർമാൻ), എ.സി. സുനിൽ(കൺവീനർ), ഗതാഗതം: അജിത്ത് ഹരിശ്രീ (ചെയർമാൻ), എച്ച്. അരുൺ (കൺവീനർ), സുവനീർ: മുരളീധരൻ തഴക്കര (ചെയർമാൻ), വി.പി. ജയചന്ദ്രൻ (കൺവീനർ) എന്നിവരുൾപ്പെടെ 18 സബ് കമ്മറ്റികളിലായി 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: