ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കണം

Saturday 26 September 2015 8:16 pm IST

തിരുവനന്തപുരം: സൈനിക ജീവനക്കാര്‍ക്ക് നല്‍കിയ മാതൃകയില്‍ വിരമിച്ച ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും പെന്‍ഷന്‍ കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് ആള്‍ ഇന്ത്യ ബാങ്ക് പെന്‍ഷണേഴ്‌സ് ആന്റ് റിട്ടയറീസ് കോണ്‍ഫെഡറേഷന്‍ അഖിലേന്ത്യാ ജോയിന്റ് ജനറല്‍ സെക്രട്ടറി സുപ്രിത സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ മതിയായ തുക ഓരോ ബാങ്കിന്റെയും പെന്‍ഷന്‍ ഫണ്ടില്‍ വകയിരുത്തിയിട്ടും അടുത്തിടെ ഒപ്പുവച്ച പത്താം ഉദയകക്ഷി കരാറില്‍, വിരമിച്ച ജീവനക്കാരോട് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും കേന്ദ്രഗവണ്‍മെന്റും കാണിച്ച കടുത്ത അവഗണനക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും. അസോസിയേറ്റ് ബാങ്ക്‌സ് റിട്ടയേര്‍ഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഘടകത്തിന്റെ 6-ാം ത്രൈവാര്‍ഷിക ദേശീയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ്ബിടി മാനേജിംഗ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണ്‍, അസോസിയേറ്റ് ബാങ്ക്‌സ് റിട്ടയേര്‍ഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ആര്‍. ചന്ദ്രസേനന്‍, ജനറല്‍ സെക്രട്ടറി കെ. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.