കൊച്ചി: ശാസ്ത്ര സാങ്കേതിക രംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ച് മലയാളി ശാസ്ത്രജ്ഞന് നല്കുന്ന സ്വദേശി ശാസ്ത്ര പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു.
വ്യക്തികള്‍ക്ക് നേരിട്ടോ, മറ്റൊരു നിര്‍ദ്ദേശകന്‍ വഴിയോ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം. പൂര്‍ണമായ ബയോഡാറ്റയും ശാസ്ത്രരംഗത്തെ നേട്ടങ്ങളുടെ സംക്ഷിപ്ത വിവരണവും സെപ്തംബര്‍ 30 ന് മുന്‍പ് സമര്‍പ്പിക്കണം.
നവംബറില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നടക്കുന്ന 25-ാം സ്വദേശി ശാസ്ത്ര കോണ്‍ഗ്രസില്‍ പുരസ്കാരം സമ്മാനിക്കും.
ജോയിന്റ് സെക്രട്ടറി, സ്വദേശി ശാസ്ത്ര പ്രസ്ഥാനം, ശാസ്ത്ര ഭവന്, ടവര്‍ ബി., മേത്തര്‍ സ്ക്വയര്‍, ടൗണ്‍ റെയില്‍വേ സ്റ്റേഷന് റോഡ്, കൊച്ചി-18. ഫോണ്‍: 0484 2393242.
പ്രതികരിക്കാൻ ഇവിടെ എഴുതുക: