ന്യൂയോര്‍ക്ക്/ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാകയില്‍ ഒപ്പിട്ടുവെന്ന വിവാദത്തില്‍ കഴമ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മോദി ഒപ്പിട്ടത് മൊമെന്റോയിലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യം വിശദമായി പ്രരിശോധിച്ചുവെന്നും ചിത്രപ്പണികള്‍ ചെയ്ത മൊമെന്റോയിലാണ് പ്രധാനമന്ത്രി ഒപ്പിട്ടതെന്നു വ്യക്തമായെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കമ്പനി മേധാവികളുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഡിന്നര്‍ ഒരുക്കിയിരുന്നു. ഇതിനു നേതൃത്വം നല്കിയ മുഖ്യപാചകക്കാരന്‍ വികാസ് ഖന്നയ്ക്ക് പ്രധാനമന്ത്രി ദേശീയപതാകയില്‍ ഒപ്പിട്ടുനല്‍കിയെന്നാണ് വാര്‍ത്തകള്‍ വന്നത്.
സ്മൈല്‍ ഇന്ത്യ ഫൗണ്ടേഷന് വിദ്യാര്‍ത്ഥികള്‍ ഒബാമയ്ക്ക് നല്കാന് തയാറാക്കിയ മൊമെന്റോയുമായി മോദിയെ സന്ദര്‍ശിച്ചു. ഇത് ഒബാമയ്ക്ക് നല്കാന് ആഗ്രഹിക്കുന്നുവെന്ന് ഖന്ന പറഞ്ഞപ്പോള്‍ മോദി ഒപ്പിട്ടു നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: