കോട്ടയം: അഖില കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഇന്നും നാളെയുമായി കോട്ടയം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള കാഴ്ചവൈകല്യമുള്ള സ്കൂള്‍ കുട്ടികള്‍ക്കായി നവാസ്-നിസാര്‍ മെമ്മോറിയല്‍ ട്രോഫിക്കുള്ള ടൂര്‍ണ്ണമെന്റാണ് സംഘടിപ്പിക്കുന്നത്.കോട്ടയം റൗണ്ട് ടേബിള്‍ 79, കോട്ടയം മുനിസിപ്പാലിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത.്
സ്കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ആലുവ, കേരള സ്കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് മങ്ങട, കാലിക്കറ്റ് എച്ച്എസ്എസ് ഫോര്‍ ദി ഹാന്‍ഡിക്യാപ്ഡ് കുളത്തറ, എച്ച്കെസിഎംഎം ഫോര്‍ ദി ബ്ലൈന്‍ഡ് കോട്ടപ്പുറം പാലക്കാട്, ഗവ.സ്കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് തിരുവനന്തപുരം, ഗവ. സ്കൂള്‍ ഫോര്‍ ബ്ലൈന്‍ഡ് ഒളശ കോട്ടയം, ഗവ. സ്കൂള്‍ ഫോര്‍ ബ്ലൈന്‍ഡ് കുന്നംകുളം എന്നീ ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ഇന്ന് രാവിലെ 9.30ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: