കളഞ്ഞുകിട്ടിയ പഴ്‌സ് തിരികെ നല്‍കി എട്ടാംക്ലാസുകാരന്‍ മാതൃകയായി

Saturday 26 September 2015 8:53 pm IST

ആലപ്പുഴ: കളഞ്ഞുകിട്ടിയ പഴ്‌സ് തിരികെ നല്‍കി എട്ടാംക്ലാസുകാരന്‍ മാതൃകയായി. ആലപ്പുഴ മുഹമ്മദന്‍സ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ മുഖാം പുരയിടത്തില്‍ മുഹമ്മദ് റസീമിനാണു കഴിഞ്ഞ ദിവസം വൈകുന്നേരം കടപ്പുറത്തു നിന്നു പണമടങ്ങിയ പഴ്‌സ് കളഞ്ഞുകിട്ടിയത്. പഴ്‌സിലുണ്ടായിരുന്ന വിലാസത്തില്‍ ബന്ധപ്പെട്ട് ഉടമയെ വരുത്തി സൗത്ത് പോലീസ് സ്‌റ്റേഷന്‍ സിഐയുടെ സാന്നിധ്യത്തില്‍ പഴ്‌സ് കൈമാറുകയായിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും കണക്കധ്യാപകനുമായ സാബു ഫിലിപ്പ് ആയിരുന്നു പഴ്‌സിന്റെ ഉടമ. 1160രൂപയും രണ്ട് എടിഎം കാര്‍ഡുകളും ഒരു ഐഡികാര്‍ഡും ഡ്രൈവിങ് ലൈസന്‍സും മറ്റു രേഖകളും പഴ്‌സിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥിയുടെ പ്രവര്‍ത്തനത്തെ പോലീസ് അധികൃതരും അനുമോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.